HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വീടിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടി വളരുന്നുണ്ടോ..? ഉണ്ടെങ്കിൽ വേഗം ഒഴിവാക്കൂ..ഇല്ലെങ്കിൽ 2000 രൂപ പിഴ

വീടിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടി വളരുന്നുണ്ടോ..? ഉണ്ടെങ്കിൽ വേഗം ഒഴിവാക്കൂ..ഇല്ലെങ്കിൽ 2000 രൂപ പിഴ

വീട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടി വളരുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, ഇല്ലെങ്കില്‍ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്‌ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാല്‍ കോടതിക്ക് കേസെടുക്കാൻ കഴിയും. പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരമൊരു കേസില്‍ കേരളത്തില്‍ ആദ്യമായി നടപടി എടുത്തിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.


മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് നടപടി എടുത്തത്. ‌ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പർവൈസർ പി ജോബി ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. കോടതി 2000 രൂപയാണ് പിഴ ഈടാക്കിയത്. ഈ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് ഹെല്‍ത്ത് സൂപ്പർവൈസർ കേസെടുത്തത്.


കേരളം ആകമാനം പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച്‌ 1 എൻ 1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്ക ജ്വരം എന്ന് തുടങ്ങി രോഗങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ കേരളം അതീവ ജാഗ്രതയിലാണ്. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളത്തില്‍ ആശങ്കയുണ്ട്. ഒരാഴ്ചയ്‌ക്കിടെ 8379 ആളുകള്‍ക്കാണ് പനി ബാധിച്ചത്. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അറിയിച്ചത്.



GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS