HONESTY NEWS ADS

Electro Tech Nedumkandam

 

വയനാടിന് ഒരു കൈത്താങ്ങ്; തൊടുപുഴ ആംബുലൻസ് ബ്രദേഴ്സ് അംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു

വയനാട്ടിലേക്ക്  മെഡിക്കൽ സഹായത്തിനായി തൊടുപുഴയിൽ നിന്നും ആംബുലൻസ് സർവീസ് നടത്തുന്ന യുവാക്കൾ പുറപ്പെട്ടു.

വയനാട്ടിലേക്ക്  മെഡിക്കൽ സഹായത്തിനായി തൊടുപുഴയിൽ നിന്നും ആംബുലൻസ് സർവീസ് നടത്തുന്ന യുവാക്കൾ പുറപ്പെട്ടു. നാല് ആംബുലൻസും, ആവശ്യമായ ചികിത്സ മരുന്നുകളുമായാണ് സംഘം ഇന്ന് രാത്രി 10 മണിയോടെ പുറപ്പെട്ടത്. ചാഴികാട്ട് , സ്മിതാ മെമ്മോറിയൽ,ഹോളി ഫാമിലി, അൽ അസർ, സെൻ്റ്മേരിസ് എന്നീ ആശുപത്രിയിലാണ് മരുന്നുകൾ നൽകിയിരിക്കുന്നത്. 


നാല് ആംബുലൻസുകളിലായി പത്തംഗസംഘമാണ് പുറപ്പെട്ടിരിക്കുന്നത്. ബിജു മാത്യു, ജോമോൻ ജോർജ്, ജിജോ ജോർജ്, കബീർ സിറിൽ ചെറിയാൻ ടോണി തോമസ്, സൻഹു, ഏബിൾ വർഗീസ്, അരുൺ, അലക്സ് ബേബി എന്നിവടങ്ങുന്ന സംഘമാണ് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS