
കട്ടപ്പന പാറക്കടവിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ മോഷ്ടിച്ച് കടത്തിയ സഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മടക്കത്താനം ലിബിൻ ബെന്നി (34) നെടുമ്പാശ്ശേരി സ്വദേശി വാഴപ്പള്ളികുടി വി വി ബാബു(51) എന്നിവരാണ് അറസ്റ്റിലായത്.
കട്ടപ്പന സ്വദേശി കലയംകുന്നേൽ സാജുവിന്റെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച മോഷണം പോയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേർ ഓട്ടോയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം വാഹനവുമായി കടക്കുകയായിരുന്നു. ഇരുവരും കമ്പത്ത് വാഹനം വിൽപ്പന നടത്തിയ ശേഷം കട്ടപ്പനയിൽ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. എസ് ഐ മാരായ എബി, ഡിജു, എ എസ് ഐ സുബൈർ,സി പി ഒ മാരായ ആൽബേഷ്, കാമരാജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

