HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പിടിയിൽ

വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ.

വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി ചിരഞ്ജീവി(19)യാണ് പിടിയിലായത്. പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. 2024  ജനുവരിയിൽ സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ എസ്റ്റേറ്റ് ലയത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.


കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ എസ്എച്ച്ഒ: കെ ഹേമന്ത് കുമാറും സംഘവുമാണ് യുവാവിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.



SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS