HONESTY NEWS ADS

 HONESTY NEWS ADS


Actor Nirmal Benny Passed Away: നടൻ നിർമ്മൽ ബെന്നി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

നടൻ നിർമ്മൽ ബെന്നി അന്തരിച്ചു

യുവ നടൻ നിർമ്മൽ ബെന്നി അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മലിൻ്റെ കഥാപാത്രം ശ്രദ്ദേയമായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് നിര്‍മല്‍ മരണപ്പെട്ടതെന്ന് നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ ചേര്‍പ്പിലെ വീട്ടില്‍ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


'പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു', എന്നാണ് നിർമലിൻ്റെ മരണവാർത്ത പങ്കുവച്ചുകൊണ്ട് സഞ്ജയ് പടിയൂർ ഫേസ്ബുക്കിൽ കുറിച്ചത്.


ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് നിർമലിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. കൊമേഡിയനായാണ് നിർമൽ ബെന്നി തന്‍റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 


2012ല്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെയാണ് നിര്‍മല്‍ അഭിനയരംഗത്തെത്തുന്നത്. ആമേനിലെ കൊച്ചച്ചന്‍ കഥാപാത്രത്തിന് പുറമേ സഞ്ജയ് പടിയൂരിൻ്റെ ദൂരം എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നിര്‍മല്‍ എത്തിയിരുന്നു. കൊമേഡിയനായി കലാജീവിതം തുടങ്ങിയ നിര്‍മല്‍ അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS