HONESTY NEWS ADS

 HONESTY NEWS ADS


ദിവസം 3 ജിബി ഡാറ്റ, ഫ്രീ കോളിംഗ്! ഒരു വർഷം കുശാൽ; ഇതാ ബിഎസ്എൻഎല്ലിന്‍റെ തകർപ്പൻ റീച്ചാർജ് ധമാക്ക

ബിഎസ്എൻഎല്ലിന്‍റെ തകർപ്പൻ റീച്ചാർജ് ധമാക്ക

സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച തക്കംനോക്കി കുതിക്കാന്‍ ശ്രമിക്കുന്ന ബിഎസ്എന്‍എല്‍ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 2999 രൂപയാണ് ഇതിന്‍റെ വില.


പരിധിയില്ലാത്ത ലോക്കല്‍, എസ്‌ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേക്ക് ആസ്വദിക്കാം. ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പാക്കേജിന്‍റെ മറ്റൊരു ആകര്‍ഷണം. ഏറെ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്ന പാക്കേജാണിത് എന്ന് വ്യക്തം. മൂന്ന് ജിബി പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 വീതം സൗജന്യ എസ്എംഎസ് ലഭിക്കും എന്നതാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഏറെ പുതിയ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് എത്തിയിരുന്നു. ഇവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വാര്‍ഷിക റീച്ചാര്‍ജ് പ്ലാനാണിത്. 


രാജ്യത്ത് 4ജി വ്യാപനം ബിഎസ്എന്‍എല്‍ നടത്തിവരികയാണ്. സ്വകാര്യ ടെലികോം കമ്പനികള്‍ 5ജിയിലെത്തി നില്‍ക്കുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് വിന്യസിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയൊട്ടാകെ ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 4ജി വ്യാപനം പൂര്‍ത്തിയാവന്‍ 2025 ജൂണ്‍ വരെ കാത്തിരിക്കേണ്ടിവരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം എത്ര 4ജി സൈറ്റുകള്‍ പൂര്‍ത്തിയായി എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 


4ജി വ്യാപനത്തിന് ശേഷം 5ജിയിലേക്ക് കടക്കും എന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന സൂചന. നിലവില്‍ സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്‌ത് വന്നിരിക്കുന്ന വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്ലിന് 4ജി, 5ജി വ്യാപനം വേഗത്തിലാക്കേണ്ടതുണ്ട്. 


HEAVEN FASHION DESIGNING

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS