സ്വർണവിലയിൽ രണ്ടാം ദിവസവും ഇടിവ്. വലിയ കുതിപ്പിന് ശേഷമാണ് സ്വർണ വിലയിൽ ഈ ഇടിവ് തുടരുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണം 6,660 രൂപയിലും പവൻ 53,280 രൂപയിലുമാണ് വ്യാപാരം ആരംഭിക്കുന്നത്. ഇന്നലെ ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമാണ് വില. വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 91.70 രൂപയും കിലോഗ്രാമിന് 91,700 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.