
ജലജീവൻ മിഷന്റെ ഭാഗമായി എട്ടാം ബ്ലോക്ക് സോഴ്സിൽ നിന്ന് ചെറുതോണി അഞ്ച് എം.എൽ. ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റി ലേക്ക് വരുന്ന പമ്പിംഗ് മെയിൻ മാറ്റുന്ന പ്രവർത്തികൾ ഇന്ന് മുതൽ ആരംഭിക്കും. അതിനാൽ വാഴത്തോപ്പ്, ഇടുക്കി കഞ്ഞിക്കുഴി പഞ്ചയത്തുകളുടെ പരിധിയിൽ വരുന്ന വാട്ടർ അതോറിറ്റിയുടെ ജല വിതരണം ഇന്ന് മുതൽ മുപ്പതാം തിയതി വരെ തടസപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

