
നേര്യമംഗലം ബസ് സ്റ്റാൻ്റിൽ വച്ച് ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോതമംഗലം മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് വീട്ടിൽ കൗസല്യ തങ്കപ്പൻ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ബസ് സ്റ്റാൻ്റിൽ വന്നിറങ്ങിയ കൗസല്യ ബസിന് മുന്നിലൂടെ ക്രോസ് ചെയ്യുന്നതിനിടെ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.