HONESTY NEWS ADS

 HONESTY NEWS ADS


പൂജപ്പുര ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ജയില്‍ ചാടി, രക്ഷപെട്ടത് ഇടുക്കി സ്വദേശി

പൂജപ്പുര സെൻട്രല്‍ ജയിലിലെ തടവുകാരനായ ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠൻ ജയില്‍ ചാടി


പൂജപ്പുര ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതി ജയില്‍ ചാടി. പൂജപ്പുര സെൻട്രല്‍ ജയിലിലെ തടവുകാരനായ ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠനാണ് പുലർച്ചെ ഒന്നരയോടെ ജയില്‍ ചാടിയത്. ജയിലില്‍ ചപ്പാത്തി യൂണിറ്റിലാണ് മണികണ്ഠനെ ജോലിക്ക് നിയോഗിച്ചിരുന്നത്. രാത്രി ഭക്ഷണമുണ്ടാക്കിയ ശേഷമാണ് ഇവരെ സെല്ലുകളിലേക്ക് തിരികെ കൊണ്ടുപോകുന്നത്. ഭക്ഷണ നിർമാണ കേന്ദ്രത്തിന് പുറത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുക്കാനെന്ന വ്യാജേന രാത്രി പുറത്തിറങ്ങിയ മണികണ്ഠൻ കോംപൗണ്ടിലെത്തി.തുടർന്ന് മതില്‍ ചാടി രക്ഷപെടുകയായിരുന്നു. അടുക്കളയില്‍ നിന്ന് ഇയാള്‍ ഒരു കത്തി കൈവശപ്പെടുത്തിയിരുന്നു. അത് ജയില്‍ കോംപൗണ്ടില്‍ നിന്ന് കണ്ടെടുത്തു.


2014ല്‍ ഇടുക്കി വണ്ടൻമേട്ടില്‍ അന്നലക്ഷ്മിയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലാണ് മണികണ്ഠൻ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലയ്‌ക്ക് 2019ല്‍ പരോളിലിറങ്ങി മുങ്ങിയ മണികണ്ഠനെ പിന്നീട് പൊലീസ് പിടികൂടി. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇടുക്കി, തമിഴ്നാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൂജപ്പുരയില്‍ നിന്ന് ലഭിക്കാവുന്ന മുഴുവൻ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്.


സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാർ ഉപാദ്ധ്യായ നിർദ്ദേശിച്ചു. സംഭവ സമയത്ത് ഡ്യൂട്ടിയ്ക്കുണ്ടായിരുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന.ജീവപര്യന്തം തടവുകാരനായ തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ 2021ല്‍ ഇവിടെ നിന്ന് തടവുചാടിയിരുന്നു. ജയില്‍ വളപ്പിലെ അലക്കു കേന്ദ്രത്തില്‍ നിന്നാണ് പ്രതി കടന്നത്.


SUNRISE AUTOMOLIES KATTAPPANA

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS