HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അയക്കാത്ത പാർസലിന്റെ പേരിൽ തട്ടിപ്പ്; മുബൈ പൊലീസ് ചമഞ്ഞ സംഘത്തെ 'വിരട്ടിയോടിച്ച്' കൊച്ചി സ്വദേശി


അയക്കാത്ത പാർസലിന്റെ പേരിൽ തട്ടിപ്പ്. പാഴ്‌സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു വ്യാജ ഫോൺ സന്ദേശമെത്തുന്നത്. മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്‌റഫിനാണ് വ്യാജ ഫോൺ സന്ദേശം എത്തിയത്.


കഴിഞ്ഞ ദിവസമാണ് മുഹമ്മദിന് ഫോൺകോൾ വന്നത്. അന്തർദേശീയ പാഴ്‌സൽ കമ്പനിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം മുഹമ്മ​ദിനോട് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ചെന്നൈയിൽ നിന്ന് മുംബൈക്ക്‌ പാഴ്‌സൽ അയച്ചിട്ടുണ്ടോ എന്ന സംഘത്തിന്റ ചോദ്യത്തിന് ഇല്ലെന്ന് ഹിന്ദിയിൽ തന്നെ മുഹമ്മദ് മറുപടി നൽകി. പാഴ്‌സലിൽ മുഹമ്മദിന്റെ നമ്പരും അഡ്രസുമാണ് വെച്ചിരിക്കുന്നത് എന്നാണ് തട്ടിപ്പ് സംഘം മുഹമ്മ​ദിനെ അറിയിച്ചത്.


പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പനി നയമനുസരിച്ച് പൊലീസിനെ അറിയിക്കുമെന്നും ​ഭീഷണിപ്പെടുത്തിയതോടെ മുഹമ്മദ് തിരിച്ച് പ്രതികരിക്കുകയായിരുന്നു. ഇത്തരത്തിലുളള തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയാമെന്നും, സൈബർ സെല്ലിലേക്ക് നമ്പർ കൈമാറുമെന്ന് മുഹമ്മദ് അറിയിച്ചയുടൻ തട്ടിപ്പ് സംഘം ഫോൺ കട്ടാക്കുകയും ചെയ്തു. സംഭവം പൊലീസിനെ അറിയിച്ചതായി മുഹമ്മ‍ദ് അഷ്റഫ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS