HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡീൻ കുര്യാക്കോസ് എംപിയുടെ വാഹനത്തിലിടിച്ച്‌ നിര്‍ത്താതെ പോയി,പോലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല, ഒടുവിൽ വാഹനം പിടികൂടി

MAYOORA SILKS CHERUTHONI


ഡീൻ കുര്യാക്കോസ് എംപി സഞ്ചരിച്ച വാഹനത്തില്‍ മദ്യലഹരിയിലെത്തിയ മറ്റൊരു കാർ ഇടിച്ചു. നിർത്താതെ പോയ കാർ പോലീസ് കൈ കാട്ടിയിട്ടും നിറുത്തിയില്ല ഇതിനെത്തുടർന്ന് ഏലപ്പാറയില്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയ ശേഷം പൊലീസ് വാഹനം പിടികൂടി.


പാമ്പാടുംപാറ സ്വദേശി സുധീഷിനെയാണ് പോലീസ് പിടികൂടിയത്. പൊലീസ് സംഘത്തിനുനേരേ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസ് കൈകാട്ടിയിട്ടു വാഹനം നിറുത്താതെ പോയതിനും ഇയാള്‍ക്കെതിരേ രണ്ടു കേസുകള്‍ ചാർജ് ചെയ്തു. 


ഞായറാഴ്ച രാത്രി ഏഴോടെ പെരുവന്താനത്തിന് സമീപമാണ് എംപിയുടെ വാഹനത്തില്‍ പിന്നോട്ടു വന്ന കാർ ഇടിച്ചു കേടുപാടുകള്‍ വരുത്തിയത്. നിറുത്താതെപോയ വാഹനം വളഞാങ്ങാനം വെള്ളച്ചാട്ടത്തിനും സമീപം കിടക്കുന്നതു പിന്നാലെ വന്ന എംപിയുടെ ശ്രദ്ധയില്‍പ്പെട്ടു.


എംപിയുടെ കാർ ഇവിടെ നിറുത്തി വാഹനത്തില്‍ ഇടിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കളിയാക്കിയ ശേഷം വീണ്ടും അമിത വേഗതയില്‍ പാഞ്ഞു പോയി. തുടർന്ന് പീരുമേട് സിഐ ഗോപി ചന്ദ്രൻ ഏലപ്പാറയില്‍ പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘത്തോട് വാഹനം പിടികൂടാൻ നിർദേശിച്ചതനുസരിച്ചാണ് വാഹനം പിടികൂടിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS