HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില അറിയാം (09-09-2024)

ഇന്നത്തെ സ്വർണ വില


ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്.


വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS