
അയൽവാസിയായ വീട്ടമ്മയെ കടന്നുപിടിക്കുകയും ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്ന കേസിൽ മേലേചിന്നാർ സ്വദേശി ജിത്തുവിനെ (40) നെടുങ്കണ്ടം പൊലീസ് അറസ്‌റ്റ് ചെയ്തു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ ആളൊഴിഞ്ഞ വഴിയിൽ കടന്നുപിടിച്ചെന്നും പ്രതിരോധിക്കുന്നതിനിടെ മൂക്കിൽ ഇടിച്ചെന്നും പൊലീസ് പറഞ്ഞു. മൂക്കിൻ്റെ അസ്ഥി തകർന്ന വീട്ടമ്മ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.