HONESTY NEWS ADS

റേഷൻകാർഡ് മസ്റ്ററിംഗ് ബുധനാഴ്ച പുനഃരാരംഭിക്കും; ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം

റേഷൻകാർഡ് മസ്റ്ററിംഗ് ബുധനാഴ്ച പുനഃരാരംഭിക്കും

റേഷൻകാർഡ് മസ്റ്ററിംഗ് ബുധനാഴ്ച പുനഃരാരംഭിക്കും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിംഗ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിംഗ് പൂർത്തിയാക്കുക. തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിംഗ് സെപ്റ്റംബർ 18 മുതൽ 24 വരെയും. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ഏഴ് ജില്ലകളിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെയും മസ്റ്ററിംഗ് നടത്തും.


പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ഒക്ടോബർ 3 മുതൽ 8 വരെയും മസ്റ്ററിംഗ് നടത്തുക.കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസിൽ വിരൽ പതിക്കണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS