HONESTY NEWS ADS

ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ് ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ് ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ ഇടുക്കി സ്വദേശിയായ  യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സോലദേവനഹള്ളിയില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇടുക്കി കല്ലാർ തൂക്കുപാലം എംജി മന്ദിരത്തിൽ ദേവനന്ദൻ (24) ആണ് മരിച്ചത്.


സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരണത്തിന് കീഴടങ്ങി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS