
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ജോ റൂട്ട് തകര്‍ക്കുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 15921 റണ്‍സെടുത്തിട്ടുള്ള സച്ചിനാണ് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍. ജോ റൂട്ടിന്‍റെ പേരില്‍ 12377 റണ്‍സാണുള്ളത്.സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വേണ്ടത് വേണ്ടത് 3544 റണ്‍സ്.
സച്ചിന്‍റെ പേരില്‍ 51 ടെസ്റ്റ് സെഞ്ചുറികളുള്ളപ്പോള്‍ 33കാരനായ റൂട്ടിന്‍റെ പേരില്‍ 34 ടെസ്റ്റ് സെഞ്ചുറികളുണ്ട്. സജീവ ക്രിക്കറ്റില്‍ മൂന്ന് വര്‍ഷമെങ്കിലും റൂട്ട് തുടര്‍ന്നാല്‍ സച്ചിന്‍റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് മറികടന്നില്ലെങ്കിലും റണ്‍വേട്ടയുടെ റെക്കോര്‍ഡ് റൂട്ട് മറികടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 48 ടെസ്റ്റുകളില്‍ നിന്ന് റൂട്ട് നേടിയത് 56.92 ശരാശരിയില്‍ 17 സെഞ്ചുറികളും 4554 റണ്‍സുമാണെന്നത് സച്ചിന്‍റെ സെഞ്ചുറികളെപ്പോലും ഭീഷണിയിലാക്കുമുണ്ട്.

