HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; സ്കൂള്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ALLEN HABOUR

സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ സ്കൂള്‍ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. മുതലക്കോടം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥി കോട്ടക്കവല പൂമറ്റത്തില്‍ നവനീതിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർഥിയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ തൊടുപുഴ -വണ്ണപ്പുറം റൂട്ടിലോടുന്ന മണ്‍സൂര്യ ബസ് കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 


കരിമണ്ണൂർ - തൊമ്മൻകുത്ത് റൂട്ടില്‍ ഇന്നലെ രാവിലെ 8.40നായിരുന്നു അപകടം. ബസിലെ തിരക്ക് കാരണം ചവിട്ടു പടിയില്‍നിന്നും ഉള്ളിലേക്ക് കയറാനായില്ല. ഡോർ അടയ്ക്കാതെയാണ് ബസ് മുന്നോട്ട് പോയത്. എതിരേ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ നവനീതിന്‍റെ തല റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. ബസ് കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA