HONESTY NEWS ADS

പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ചു; ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എ.എസ്.ഐക്ക് സസ്പെൻഷൻ

ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എ.എസ്.ഐക്ക് സസ്പെൻഷൻ


രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അധിക്ഷേപിക്കുന്നതും രാഷ്ട്രീയ സ്വഭാവമുള്ളതുമായ ഫേസ്ബുക്ക് പോസ്റ്റുകൾ നിരന്തരമായി പങ്കുവെച്ചതിനാണ് നടപടി. ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.


സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജി (ക്രൈംബ്രാഞ്ച്) ശ്യാം സുന്ദർ ഐ.പി.എസ് ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി എറണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. പ്രസാദിനെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HASTHA PHARMA & SURGICALS - CHERUTHONI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS