HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; എട്ടുകിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശി അറസ്റ്റിൽ

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; എട്ടുകിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശി അറസ്റ്റിൽ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഇടുക്കി കട്ടപ്പന കല്ലുകുന്ന് സ്വദേശി തൈക്കുഴിയില്‍ ഹാരീഷ് റഹ്മാനെ (34)യാണ് എക്‌സൈസ് സംഘം പിടികൂടിയത്.    


മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ എട്ടു കിലോ കഞ്ചാവുമായി കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസപ്ദമായ സംഭവം. മെഡിക്കല്‍ കോളജ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഈ സമയത്താണു മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ പാര്‍ക്കിങ് ഏരിയയില്‍ കഞ്ചാവു കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചത്.


പാർക്കിങ് ഏരിയയിലെ കാറിനുള്ളില്‍ ബാഗുമായി സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ  നാലു പാഴ്‌സലുകളിലായി എട്ടു കിലോ കഞ്ചാവ്  കണ്ടെത്തുകയായിരുന്നു. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സുഹൃത്തായ ഇതര സംസ്ഥാനക്കാരനാണു തനിക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നു പ്രതി മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്  ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS