HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് വിലക്കി; പട്ടയമുള്ളവരെ ഒഴിപ്പിക്കരുത്‌- സുപ്രീം കോടതി

ALLEN HABOUR

ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഏലമലക്കാടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. എന്നാല്‍, നിലവില്‍ ഏലമലക്കാടുകളില്‍ പട്ടയമുള്ളവരെ കുടിയൊഴിപ്പിക്കാതെ തല്‍സ്ഥിതി തുടരണമെന്നും ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ വനം- പരിസ്ഥിതി ബെഞ്ച് നിർദേശിച്ചു.


ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇടുക്കിയിലെ മൂന്ന് താലൂക്കുകളിലായുള്ള ഏലമലക്കാടിന്റെ ആകെ വിസ്തീർണ്ണം 2,64,855 ഏക്കർ ഭൂമിയാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന സർക്കാർ നിലപാടിനെ അമിക്കസ് ക്യുറി കെ പരമേശ്വർ എതിർത്തു.


ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുളള സർക്കാർ ഉത്തരവുകള്‍ അമിക്കസ് ക്യുറി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മൂന്നാറിലെ മതികെട്ടാൻ ഷോല ദേശീയ ഉദ്യാനം ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറി ഇപ്പോള്‍ റവന്യു ഭൂമിയാണെന്ന് അവകാശപ്പെടുന്നതെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. പാവപ്പെട്ട ചെറുകിട കർഷകർക്ക് എതിരല്ലെന്നും എം.പിമാരും എം.എല്‍.എമാരുമായി അടുപ്പമുള്ളവർ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. തുടർന്നാണ് പട്ടയ വിതരണം വിലക്കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.

ALLEN HABOUR

ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പട്ടയമുള്ളവരെ ഏലമലക്കാടുകളില്‍നിന്ന് ഇറക്കാൻ ശ്രമമുണ്ടാകുമെന്ന് സീനിയർ അഭിഭാഷകൻ വി ഗിരി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,, പട്ടയമുള്ളവരെ സർക്കാർ സഹായിക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. 


ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ല- ചീഫ് സെക്രട്ടറി 

ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന നിലപാടുമായി സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇടുക്കിയിലെ മൂന്ന് താലൂക്കുകളിലായുള്ള ഏലമലക്കാടിന്റെ ആകെ വിസ്തീർണ്ണം 264855 ഏക്കർ ഭൂമിയാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു.


ദേവികുളം, ഉടുമ്ബൻചോല, പീരുമേട് താലൂക്കുകളിലായി വ്യാപിച്ച്‌ കിടക്കുന്ന ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ നിയന്ത്രണം റവന്യു വകുപ്പിനാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, ഈ ഭൂമിയിലുള്ള മരങ്ങളുടെ സംരക്ഷണച്ചുമതല വനം വകുപ്പിനാണെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഉടുമ്ബൻചോലയിലെ സംരക്ഷിത വനഭൂമിയെ ഏലമലക്കാടുകളില്‍നിന്ന് വേർതിരിച്ചിട്ടിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. 


ഇടുക്കിയിലെ ഏലമലക്കാടുകള്‍ റവന്യു ഭൂമിയാണോ വനഭൂമിയാണോ എന്ന കാര്യത്തില്‍ തർക്കം നിലനില്‍ക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സുപ്രധാനമായ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹർജിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സ്റ്റാൻഡിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മൂന്ന് പതിറ്റാണ്ടായി നടക്കുന്ന കേസിലാണ് ചീഫ് സെക്രട്ടറി നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. 


1970-ല്‍ സർവ്വേ ഓഫ് ഇന്ത്യ ഇടുക്കിയില്‍ സർവ്വേ നടത്തിയിരുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭൂപടപ്രകാരം 413 ചതുരശ്ര മൈല്‍ അഥവാ 2,64,885 ഏക്കർ ഭൂമിയില്‍ ഏലം കൃഷി ഉണ്ടായിരുന്നു. അതിനാല്‍ ഏലമലക്കാടിന്റെ വിസ്തീർണ്ണം 2,64,885 ഏക്കറാണ്. അതേസമയം, എത്ര സ്ഥലത്ത് ഏലാം കൃഷി നടന്നു എന്നതിനെ സംബന്ധിച്ച രേഖകള്‍ സർക്കാരിന്റെ പക്കലില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സർവ്വേ ഡിപ്പാർട്മെന്റ് ഇക്കാര്യം പരിശോധിക്കുന്നതിന് സർവ്വേ നടത്തിയിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 


ഏലമലക്കാടുകളുടെ വിസ്തീർണ്ണം സംബന്ധിച്ച്‌ വ്യത്യസ്തമായ കണക്കുകളാണ് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. 15,720 ഏക്കർ മാത്രമാണ് ഏലമലക്കാട് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സമീപകാലത്ത് സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇതിന് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം ഇങ്ങനെ: 1897 ഓഗസ്റ്റ് 24-ലെ സർക്കാർ വിജ്ഞാപനപ്രകാരം ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളുടെ വിസ്തീർണ്ണം 15,720 ഏക്കറാണ്. തിരുവനന്തപുരത്തെ സെൻട്രല്‍ ആർക്കൈവസില്‍ നിന്ന് ലഭിച്ച സർക്കാർ വിജ്ഞാപനത്തിന്റെ പകർപ്പില്‍ 15,720 ഏക്കർ ഭൂമിയാണ് ഏലമലക്കാടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ആ കണക്ക് നേരത്തേ സുപ്രീം കോടതിയെ അറിയിച്ചതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.


സർവ്വേ ജനറല്‍ ഓഫ് ഇന്ത്യയുടെ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ 2007-ല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഏലമലക്കാടിന്റെ വിസ്തീർണം 413 ചതുരശ്ര മൈല്‍ ആണ്. എന്നാല്‍. മറ്റ് ചില രേഖകളില്‍ വിസ്തീർണം 334 ഏക്കറാണെന്നും 336 ഏക്കറാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1822-ലെയും 1897-ലെയും വിജ്ഞാപനങ്ങളില്‍ ഏലം കൃഷിയുള്ള സ്ഥലത്തിന്റെ വിസ്തീർണ്ണം രേഖപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ അതിർവരമ്ബുകളുടെ വിശദാംശങ്ങള്‍ മാത്രമേ ഉള്ളു. തിരുവിതാംകൂർ മാന്വലിലാണ് ആദ്യമായി ഏലമല കാടുകളുടെ വിസ്തീർണം 15,720 ഏക്കറെന്നു രേഖപ്പെടുത്തിയതെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS