HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ നീല വസന്തം; ചതുരംഗപാറ മലനിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടു

ഇടുക്കി: മലനിരകളിൽ നീലവസന്തം തീർത്ത് വീണ്ടും കുറഞ്ഞിക്കാലം

മലനിരകളിൽ നീലവസന്തം തീർത്ത് വീണ്ടും കുറഞ്ഞിക്കാലം വന്നെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറയിലാണ് നീലകുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയായ ചതുരം​ഗപ്പാറ നീലവസന്തത്താൽ കൂടുതൽ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.


ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി പൂവിട്ടത് ഈ മലനിരകളിലാണ്. നേരത്തെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് നീലക്കുറിഞ്ഞി കാണാനായി മലമുകളിലെത്തിയത്.


കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ നിന്ന് കാണാനാകും. ഈ മലനിരയ്ക്ക് എതിർവശമുള്ള കള്ളിപ്പാറിൽ രണ്ട് വർഷം മുൻപ് നീലക്കുറിഞ്ഞി പൂത്തിരുന്നു.


പശ്ചിമ മേഖലയിലെ ഉയർന്ന പുൽമേടുകളിൽ കാണുന്ന ഒരു പുഷ്പിത സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിൽ ഒരിക്കൽ കൂട്ടത്തോടെ പൂക്കുന്നതാണ് ഈ കുറ്റിച്ചെടികൾ. നീലഗിരിക്കുന്നുകളിലും കൊടയ്ക്കനാൽ മേഖലയിലും കുറിഞ്ഞി സമൃദ്ധമായി പൂത്ത് നിൽക്കാറുണ്ട്. 250 വർ​ഗത്തിൽ കുറിഞ്ഞി സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 46 എണ്ണമാണ് ഇന്ത്യയിലുള്ളത്. എല്ലാക്കൊല്ലവും പൂക്കുന്ന കുറിഞ്ഞികൾ മുതൽ 16 വർഷത്തിലൊരിക്കൽ പൂക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്നതാണ് ഇടുക്കിയുടെ പ്രത്യേകത.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS