HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

എന്താണ് വൈറ്റ് ഗോൾഡ്..? സ്വർണ്ണത്തേക്കാൾ വില കൂടുതൽ, കാരണം ഇതാണ്

എന്താണ് വൈറ്റ് ഗോൾഡ്..? സ്വർണ്ണത്തേക്കാൾ വില കൂടുതൽ, കാരണം ഇതാണ്

ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാണ് സ്വർണം. സ്വർണ്ണത്തെ പരിശുദ്ധിയുടെ അടിസ്ഥാനത്തിൽ 20 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ  മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എന്നാൽ പലപ്പോഴും ജ്വല്ലറികളിൽ എത്തുമ്പോൾ വൈറ്റ് ഗോൾഡ് കൊണ്ട് നിർമ്മിച്ച ആഭരങ്ങൾ നമ്മൾ കാണാറുണ്ട്. സാധാരണ സ്വർണ്ണത്തേക്കാൾ ഇവയ്ക്ക് വില കൂടുതലാണ്. എന്താണ് വൈറ്റ് ഗോൾഡ്? 


വെള്ളിപോലെയാണ് വൈറ്റ് ഗോൾഡിന്റെ നിറം. എന്നാൽ സ്വർണത്തേക്കാൾ വില നൽകണം ഇതിന് അതിന്റെ കാരണം എന്താണെന്നല്ലേ... വെളുത്ത സ്വർണ്ണം ഉണ്ടാക്കുന്ന പ്രക്രിയ വളരെ ബുദ്ധിമുട്ടാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ ലോഹങ്ങൾ ചേർത്താണ് 'വൈറ്റ് ഗോൾഡ്' നിർമ്മിക്കുന്നത്.


മഞ്ഞ നിറത്തിലുള്ള സ്വർണം  സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഒരു തരം ലോഹമാണ്. എന്നാൽ വെളുത്ത സ്വർണ്ണം സ്വാഭാവിക സ്വർണ്ണമല്ല. മറ്റ് ലോഹങ്ങളുമായി യോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വെളുത്ത സ്വർണ്ണത്തിന് മഞ്ഞ സ്വർണ്ണത്തേക്കാൾ കൂടുതൽ വില. 


വൈറ്റ് ഗോൾഡിന്റെ തിളക്കം വർധിപ്പിക്കാൻ വിലപിടിപ്പുള്ള പല ലോഹങ്ങളും ചേർക്കുന്നു. പ്രധാനമായും നിക്കൽ, വെള്ള ലോഹങ്ങളായ പല്ലാഡിയം അല്ലെങ്കിൽ വെള്ളി എന്നിവയുടെ അലോയ് ആണ്. റോഡിയം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ വെളുത്ത സ്വർണ്ണം നിർമ്മിക്കാൻ ഉപയോഗിക്കുന്നു. റോഡിയം വെളുത്ത സ്വർണ്ണത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു. വിപണിയിലെ മിക്ക വെള്ള സ്വർണ്ണത്തിലും നിക്കൽ അടങ്ങിയിട്ടുണ്ട്. ഒർജിനൽ സ്വർണത്തിന് മഞ്ഞ നിറമാണ് മുന്നിലിട്ട് നിൽക്കുക, ഇവയ്ക്ക് തിളക്കം കൂട്ടേണ്ട ആവശ്യകതയും ഉണ്ടാകുന്നില്ല, എന്നാൽ വൈറ്റ് ഗോൾഡിന് ഇങ്ങനെയല്ല. 


പുരാതന കാലം മുതൽ മഞ്ഞ സ്വർണ്ണം പ്രചാരത്തിലുണ്ട്. എന്നാൽ സമീപകാലത്തായി വൈറ്റ് ഗോൾഡിന്റെ ജനപ്രീതി വർദ്ധിച്ചുവരികയാണ്. രാജ്യാന്തര വിപണിയിലും ഇതിൻ്റെ ആവശ്യം വർധിച്ചുവരികയാണ്. വരും നാളുകളിൽ പരമ്പരാഗത മഞ്ഞലോഹത്തെ വെല്ലുമോ വൈറ്റ് ഗോൾഡ് എന്ന് കാത്തിരുന്ന് തന്നെ കാണണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA