HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അതിവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു, എതിരെയെത്തിയ കാറിടിച്ചു; 19കാരന് ദാരുണാന്ത്യം

അതിവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു, എതിരെയെത്തിയ കാറിടിച്ചു; 19കാരന് ദാരുണാന്ത്യം


ആയൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെറുവേക്കൽ സ്വദേശി എബിനാണ് (19) മരിച്ചത്. ഇന്ന് രാവിലെയാണ് അതിവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറും കാറും ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ എബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


 കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ഓരോ വാഹനങ്ങളെയായി മറികടന്ന് വരികയായിരുന്നു. ഇതിനിടെ വളവിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എബിൻ റോഡിൽ വീണു.  അതേ സമയത്ത് തന്നെ എതിർ വശത്ത് നിന്നെത്തിയ കാർ സ്കൂട്ടിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗതിയിൽ സ്കൂട്ടര്‍ എത്തുന്നതും വളവിൽ വെച്ച് മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS