HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: ആഭരണ പ്രേമികൾക്ക് തിരിച്ചടി; സ്വർണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ നിരക്കറിയാം (06-11-2024)

ALLEN HABOUR

ഈ നവംബറിൽ ആദ്യമായി സ്വർണവില ഉയർന്നു. ഒന്നാം തിയതി മുതൽ കുറഞ്ഞ സ്വർണവില അഞ്ച് ദിവസങ്ങൾക്ക് ശേഷമാണു വർധിക്കുന്നത്. പവന് ഇന്ന് 80  രൂപ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,920 രൂപയാണ്.  


ഇന്നലെ 120 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800  രൂപയാണ്. സ്വർണവില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായിരുന്നു. വില ഇനിയും കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഇന്ന് വില ഉയർന്നതോടെ ലഭിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7365 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6070 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS