HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പിഎം വിദ്യാലക്ഷ്മി: ഈട്, ഗ്യാരണ്ടി രഹിത വായ്പ, വിദ്യാർഥികൾക്ക് സഹായകമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. പിഎം വിദ്യാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും


ട്യൂഷൻ ഫീസിൻ്റെയും മറ്റ് കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളുടെയും മുഴുവൻ തുകയും ഉൾക്കൊള്ളുന്നതായിരിക്കും വായ്പ. 22 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന 860 സ്ഥാപനങ്ങൾക്ക് പദ്ധതി ബാധകമാകും. സാമ്പത്തിക ഞെരുക്കം കാരണം യോ​ഗ്യനായ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3,600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ സമയത്ത് 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് പലിശ ഇളവിൻ്റെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കുന്നു. 


സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.


പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതി പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. വായ്പ ലഭിക്കാനുള്ള നടപടികൾ സുതാര്യവും വിദ്യാർഥി സൗഹൃദവും പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS