HONESTY NEWS ADS

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ കുടവെച്ചൂർ സ്വദേശി നിധീഷ് (35 ), പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ബൈക്കിൽ മൂന്ന് പേരുണ്ടായിരുന്നു.


ബൈക്കിൽ യാത്ര ചെയ്തിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു യുവാക്കളുടെയും  മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശിയുടെ കാർ വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ യാത്രക്കാരന് പരിക്കില്ല. കാറിടിച്ചതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് സൂചന.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS