HONESTY NEWS ADS

 HONESTY NEWS ADS


‘പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു’; മേനക ഗാന്ധി

കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി


വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ നടപടി നിയമലംഘനമാണെന്നും മേനക ഗാന്ധി പറഞ്ഞു.


ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ലെന്നും കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. കടുവ ദേശീയ സമ്പത്താണ് – അവര്‍ വ്യക്തമാക്കി.


വയനാട്ടിലെ കടുവ പ്രായമായ കടുവയാണെന്നും വളരെഎളുപ്പം പിടികൂടാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും പറഞ്ഞു. മനുഷ്യ – വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്നതിന് കാരണം, വന്യമൃഗങ്ങളുടെ പ്രദേശങ്ങള്‍ നിങ്ങള്‍ കൈയടക്കുന്നത് കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.


നിരവധി പേര്‍ ചേര്‍ന്ന് കടുവയെ വളഞ്ഞാല്‍ ആക്രമിക്കുന്നത് സ്വാഭാവികമെന്നായിരുന്നു ദൗത്യ സംഘത്തെ കടുവ ആക്രമിച്ചതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മേനക ഗാന്ധിയുടെ മറുപടി. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാത്തിനെയും കൊല്ലാനാണ് ഇഷ്ടം. ആന കിണറ്റില്‍ വീണപ്പോഴും അതിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. വന്യജീവി മനുഷ്യ സംഘര്‍ഷത്തിന് കാരണം കേരളത്തിലെ വനം കയ്യേറ്റം. ജനങ്ങള്‍ കടുവയുടെ ആഹാരമായ കാട്ടുപന്നിയെ കൊലപ്പെടുത്തി ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ വനത്തില്‍ നിന്നും കുടിയിറങ്ങുന്നതാണ് നിലവിലെ ഏക പരിഹാരം.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ആറുലക്ഷം ഹെക്ടറിലധികം വനം വെട്ടി നശിപ്പിച്ചു.കേരളത്തില്‍ എല്ലായിപ്പോഴും ആള്‍ക്കൂട്ട നിയമം.ഭാവിയെ കുറിച്ച് ആലോചിക്കാതെ ഇന്നിനെക്കുറിച്ച് മാത്രം ആലോചിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് -അവര്‍ വിമര്‍ശിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS