
ബൈസണ്‍വാലിക്ക് സമീപം ഗ്യാപ്പ് റോഡ് ബൈസണ്‍വാലി റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മലപ്പുറം ചങ്ങരംകുളം സ്വദേശി റാഷിദാണ് മരണപ്പെട്ടത്. മറ്റൊരാള്‍ക്ക് അപകടത്തില്‍ പരിക്ക് സംഭവിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ മലപ്പുറത്തു നിന്നും പുറപ്പെട്ട ഇവർ ആനയിറങ്കൽ അണക്കെട്ടുൾപ്പെടെ സന്ദർശിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ ഗ്യാപ്പ് റോസ് ബൈസൺവാലി റൂട്ടിൽ വച്ച് റാഷിദും ഒപ്പമുണ്ടായിരുന്നയാളും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു.
കുത്തിറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഏലത്തോട്ടത്തിലേക്ക് പതിച്ചു. ഉടൻ റാഷിദിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന റാഷിദിൻ്റെ മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.