GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

രാത്രി ബൈക്കിൽ വരുമ്പോൾ തൊട്ടുമുന്നിൽ പ്രകോപിതനായി പടയപ്പ; ഇടുക്കിയിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്

ഇടുക്കി: മറയൂരിൽ കാട്ടാന പടയപ്പയെക്കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ഇടുക്കി മറയൂരിൽ കാട്ടാന പടയപ്പയെക്കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. തൃശ്ശുർ ആമ്പല്ലൂർ സ്വദേശികളായ ദിൽജ, മകൻ ബിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. മറയൂർ മൈക്കിൾ ഗിരി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കുട്ടികളെ മേയ്ക്ക് അപ് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. 


മൂന്നാർ - മറയൂർ പാതയിൽ വാഗുവാരെയിൽ വച്ചാണ് ഇവർ പ്രകോപിതനായ കാട്ടാനയ്ക്ക് മുന്നിൽപ്പെടുന്നത്. തുടർന്നായിരുന്നു അപകടം. ഏറെനാളായി മദപ്പാടിലുളള ആന മറയൂരിലെ ജനവാസ മേഖലയിൽ ഭീതിവിതയ്ക്കുകയാണ്. ഇന്നലെയും രാത്രി റോഡിലിറങ്ങിയ ആന ഏറെ നേരം വാഹനങ്ങൾ തടഞ്ഞിരുന്നു. ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.