HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി; 65 കാരന് 2 വർഷം തടവും പിഴയും

ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ 65 കാരന് 2 വർഷം തടവും പിഴയും

ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെയും ബന്ധുക്കളായ ആൺകുട്ടികളുടെയും മുൻപിൽ നഗ്നത പ്രദർശിപ്പിച്ച 65 കാരന് 2 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു.  ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്.  ഇടുക്കി മരിയാപുരം കൂട്ടാപ്ലാക്കൽ ടോമിയെ ആണ് ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


കുട്ടികളുടെ വീട്ടുകാരുമായി നിരന്തരം തർക്കത്തിൽ ഏർപ്പെട്ടിരുന്നയാളായിരുന്നു പ്രതി. സംഭവ ദിവസം വീട്ടിൽ മുതിർന്നവരില്ലാത്ത സമയത്താണ് ടോമി കുട്ടികളുടെ മുന്നൽ നഗനത പ്രദർശനം നടത്തിയത്. കുട്ടികൾ ഇത് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തത് നിർണായക തെളിവായി.  പിന്നീട് വീട്ടുകാരെ വിവരമറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ ടോമിക്കെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോമിയെ കോടതി തടവിന് ശിക്ഷിച്ചത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA