GOODWILL HYPERMART

 

pope francis

സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കൂടി.. 'ഡെഡ് മണി'; അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടും, 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന് വാഗ്ദാനം

സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കൂടി.. 'ഡെഡ് മണി

പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് നിരവധി പേരെ പറഞ്ഞ് പറ്റിച്ച് പണം തട്ടിയ മറ്റൊരു കേസ് കൂടി. 'ഡെഡ് മണി' തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ.


മാടായിക്കോണം സ്വദേശി മനോജിൻ്റെ പരാതിയിലാണ് കേസ്. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി പേർ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് വിവരം. ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങിയെന്ന് പൊലീസ് പറയുന്നു. പ്രവാസിയായ തൃശൂർ ആനന്തപുരം  സ്വദേശി മോഹനന് മാത്രം 45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ദീർഘകാലമായി തുടരുന്ന നിക്ഷേപ തട്ടിപ്പെന്ന് പ്രവാസി വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.