HONESTY NEWS ADS

 HONESTY NEWS ADS


കട്ടപ്പനയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്

കട്ടപ്പനയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരനായ കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ അസി. പോസ്റ്റുമാൻ ( ഇഡിഎംസി) മധുസൂദനന്‍ നായര്‍ക്കാണ് പരിക്കേറ്റത്. മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ തൊപ്പിപ്പാള ജംങ്ഷനിലാണ് അപകടം.  കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയിലേക്ക് പാഞ്ഞെത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.


ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന്‍ നായര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS