
കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ മൂത്ത സഹോദരന്‍ അനുജന്റെ തലക്ക് വെട്ടിപരുക്കേല്‍പ്പിച്ചു. ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആചാരത്തിന്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയില്‍ ഉണ്ടാവാറുണ്ട്. സംഭവത്തില്‍ പ്രതി അര്‍ജുനെ പൊലീസ് പിടികൂടി.
വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടില്‍ വെച്ച് വെട്ടിയത്. വെട്ടേറ്റയാള്‍ ഇപ്പോള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.