HONESTY NEWS ADS

ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു

ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു


 പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കൾ. 11 മണിയോടെ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പടുതകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS