HONESTY NEWS ADS

 HONESTY NEWS ADS


കണ്ണില്ലാത്ത ക്രൂരത: ശരീരത്തിൽ പത്തോളം മുറിവുകൾ; തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച്, തെരുവിലുപേക്ഷിച്ച വളർത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ. 


ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതര പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. വിളിച്ചിട്ട് വന്നില്ലെന്ന് കാരണത്താൽ ഉടമ ഷൈജു നായയെ വെട്ടി പരിക്കേൽപിച്ചതിന് ശേഷം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. അനിമൽ റെസ്ക്യൂ ടീമെത്തിയാണ് നായെ രക്ഷപ്പെടുത്തിയത്. ഇവരുടെ പരിചരണത്തിലിരിക്കെയാണ് നായ ചത്തത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS