GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

കുവൈത്ത് ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം; മലയാളി മരിച്ചു

കുവൈത്ത് ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം; മലയാളി മരിച്ചു

കുവൈത്ത് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിലെ പ്രവർത്തന മേഖലയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ഉടൻ തന്നെ വൈദ്യ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. എന്നാൽ, ഒരു ജീവനക്കാരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ ഗീത. ഏക മകൾ അഖില എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്. 


അപകടത്തിൽപെട്ട മറ്റൊരാളുടെ ആരോഗ്യനില ഗുരുതരമാണ്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നതെന്നും, ഇത് ഉൽപ്പാദന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ എമർജൻസി ടീമുകൾ ഉടൻ തന്നെ പ്രതികരിക്കുകയും അത്തരം സാഹചര്യങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.