HONESTY NEWS ADS

 HONESTY NEWS ADS


എറണാകുളം മഞ്ഞുമ്മലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം, ഇടുക്കി സ്വദേശികളായ 2 യുവാക്കൾ മരണപ്പെട്ടു

ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

എറണാകുളം മഞ്ഞുമ്മൽ ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിൻ (26), അഭിജിത്ത് (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആറംഗ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ അഭിജിത്ത് മുങ്ങി താഴുന്നത് കണ്ട നീന്തൽ വശമുള്ള ബിപിൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴ്ന്നു പോയി. 


മറ്റുള്ളവർ സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പിന്നീട് ഏലൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കടവിന് സമീപത്ത് നിന്ന് രണ്ട് പേരെയും മുങ്ങിയെടുത്തത്. ഉടനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോളർ സ്കേറ്റിങ്ങ് ട്രൂട്ടർമാർ അടങ്ങുന്നതാണ് സംഘം. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS