HONESTY NEWS ADS

 HONESTY NEWS ADS


മൂന്നാർ മറയൂർ റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ഇന്നോവ കാർ 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; 9 പേർക്ക്‌ പരിക്ക്‌

ഇടുക്കി: വിനോദ സഞ്ചാരികളുടെ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്കേറ്റു

വിനോദ സഞ്ചാരികളുടെ കാർ തേയില തോട്ടത്തിലേക്ക് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്കേറ്റു. മലപ്പുറം താനൂർ സ്വദേശികളായ ദിൽഷാദ് (18), നാസിൽ അജ്‌നാസ് (19), ഫർദിൽ (17), ലാഷിം(18), ഷഹബാസ്‌(17), നിഷാദ് (17), റിനാസ് (19), ഫർഹാൻ (18), അൻഫാസ് (18) എന്നിവർക്കാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


മൂന്നാർ മറയൂർ റോഡിൽ വാഗവര എസ്റ്റേറ്റ് ബസാർ ഡിവിഷനു സമീപത്ത് വച്ചാണ് അപകടം. യൂവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് 200 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മൂന്നാർ സന്ദർശനം കഴിഞ്ഞ് കാന്തല്ലൂരിലേക്ക് പോകുകയായിരുന്നു ഇവർ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS