HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പെരിയാറിന്റെ കൈതോടിൽ കുളിക്കാനിറങ്ങി, 4 പേർ ഒഴുക്കിൽ പെട്ടു, മൂന്നുപേരെ കരയ്ക്ക് കയറ്റി, 12 കാരന് ദാരുണാന്ത്യം

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (12) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ നാല് പേർ ഒന്നിച്ച് പെരായാറിന്റെ കൈതോടായ കൊറ്റമം തോട്ടിൽ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാൻ ഇറങ്ങിയതാണ്. 


നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് രാത്രി 7.15 ന്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഷിനാസ് കണ്ണൂരിൽ ജോലി ചെയ്യുന്നതിനാൽ കുടുംബസമേതം അവിടെയായിരുന്നു താമസം. അവധിക്കാലത്ത് മേക്കാലടിയിൽ എത്തിയതാണ്. അമ്മ. സുറുമി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS