
കീരിത്തോട്ടിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശി തൊമരാക്കുഴി വിഷ്ണു (26) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. മുന്നിൽ പോകുകയാരുന്ന ഓട്ടോറിക്ഷ വലതു ഭാഗത്തേക്ക് തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ വിഷ്ണുവിന്റെ ബൈക്ക് വാഹനത്തിൽ ഇടിച്ചു മറിയുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിൻ്റെ മൂത്ത സഹോദരൻ ശ്യാം കുമാറും ബൈക്കപകടത്തിൽ മരിച്ചിരുന്നു. പുഷ്പയാണ് അമ്മ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.