HONESTY NEWS ADS

 HONESTY NEWS ADS


യാത്രക്കാരുമായി സർവീസ് നടത്തുന്ന ബസ് പാതിവഴിയിൽ നിർത്തി ഡ്രൈവർ നിസ്കരിച്ചു; നടപടിയുമായി കര്‍ണാടക ആര്‍ടിസി

യാത്രക്കാരുമായി പോയ കര്‍ണാടക ആര്‍ടിസി ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ

യാത്രക്കാരുമായി പോയ കര്‍ണാടക ആര്‍ടിസി ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടക ആര്‍ടിസിയുടെ നടപടി. നമസ്കരിക്കാനായി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചതായി യാത്രക്കാര്‍ ആരോപിച്ചിരുന്നു. വഴിമധ്യേ വാഹനം നിർത്തി നമസ്കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കര്‍ണാടക ആര്‍ടിസിയിലെ ബസ് ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.


ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട് അധികം വൈകാതെ വൈറലാവുകയായിരുന്നു. യൂണിഫോം ധരിച്ച ജീവനക്കാരൻ നിര്‍ത്തിയിട്ടിരിക്കുന്ന കര്‍ണാടക എസ്ആർടിസി ബസിൽ യാത്രക്കാർ കാത്തിരിക്കുമ്പോൾ സീറ്റിൽ നമസ്കരിക്കരിക്കുന്നത് കാണാം


ഔദ്യോഗിക ഡ്യൂട്ടി സമയത്ത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചുള്ള പ്രാര്‍ത്ഥന സോഷ്യൽ മീഡിയയിൽ വിമര്‍ശനത്തിന് വഴിയൊരുക്കി. പിന്നാലെ സംഭവം കർണാടക ഗതാഗത വകുപ്പ് ശ്രദ്ധയിൽ പെടുകയും, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാരൻ സർവീസ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതോടെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.


വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെയാണ് ഡ്രൈവര്‍ക്ക് സസ്പെൻഷൻ.'പൊതു സേവനം ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കണം. ഏത് മതവും ആചരിക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും, ജോലി സമയങ്ങളിൽ ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല. ബസിൽ യാത്രക്കാരെ കാത്ത് നിര്‍ത്തി, ബസ് പാതി വഴിയിൽ നിർത്തി നമസ്‌കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി  പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ക്ക് അദ്ദേഹം നിർദ്ദേശം നൽകി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS