HONESTY NEWS ADS

കട്ടപ്പനയിൽ ഏലത്തോട്ടത്തിൽ നിന്ന് ഏലയ്ക്ക മോഷണം; ഒരാൾ പിടിയിൽ

ഇടുക്കി: കട്ടപ്പന പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

ഇടുക്കി കട്ടപ്പന പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ ആണ് അറസ്റ്റിലായത്. പാറക്കടവിൽ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്ന വാലുമ്മേൽ ജോസഫ് ചാക്കോയുടെ ഏലത്തിൻറെ ശരം ഉൾപ്പെടെ പ്രതി മുറിച്ച് കടത്തുകയായിരുന്നു. 15 കിലോ ഏലക്കായും ഒരു ചാക്ക് ശരവുമാണ് മോഷ്ടിച്ചത്.നരിയംപാറ അമ്പലത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയതുൾപ്പെടെ കേസ് നിലവിൽ സുബിനുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS