HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഹരിതകർമസേനയുടെ മാലിന്യം കയറ്റി വണ്ടിയെടുത്തു, പെട്ടെന്ന് ഡ്രൈവറുടെ കഴുത്തിൽ ചുറ്റി പാമ്പ്, അപകടത്തിൽ പരിക്ക്

മാലിന്യവുമായി പോയ പെട്ടിഓട്ടോ ഡ്രൈവറുടെ കഴുത്തിത്തിൽ പാമ്പ് ചുറ്റി

തിരുവനന്തപുരത്ത് മാലിന്യവുമായി പോയ പെട്ടിഓട്ടോ ഡ്രൈവറുടെ കഴുത്തിത്തിൽ പാമ്പ് ചുറ്റി. അപ്രതീക്ഷിത സംഭവത്തിൽ പേടിച്ച ഡൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോ പോസറ്റിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശി വിഷ്‌ണുവിനാണ് (32) പരുക്കേറ്റത്. കൈയ്ക്കും ഇടുപ്പിലും തലയ്ക്കും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്


കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്നു വിഷ്ണു. വാഹനത്തിൽ കയറ്റിയ മാലിന്യച്ചാക്കുകളിലൊന്നിൽ ഉണ്ടായിരുന്ന പാമ്പ് ഡ്രൈവറുടെ സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തുകയായിരുന്നു. സീറ്റിലൂടെ മുകളിലേക്ക് കയറി വിഷ്ണുവിന്റെ കഴുത്തിൽ ചുറ്റി. പാമ്പിനെ തട്ടിമാറ്റുന്നതിനിടെ അതിവേഗത്തിലായ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. 


വാഹനം പോസ്റ്റിലിടിച്ചതോടെ ഓട്ടോയിൽ നിന്ന് തെറിച്ചുപോയ പാമ്പിനെ ഓടിക്കൂടിയ നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കാട്ടിലേക്ക് പോയെന്ന് സമീപവാസികൾ പറയുന്നു. ഈ സമയം റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ മറ്റാർക്കും പരിക്കില്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS