HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി അടിമാലിയ്ക്ക് സമീപം വാഹനാപകടം: കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു


കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ അടിമാലി വിശ്വദീപ്തി സ്കൂൾ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. 


മൂന്നാർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും അടിമാലിയിൽ നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശിയായ കാർ ഡ്രൈവർ റഷികേശിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നു. വിവരമറിഞ്ഞ് അടിമാലി ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS