HONESTY NEWS ADS

അഡ്വാൻസ് തുകകൊടുത്ത് വാഹനങ്ങൾ വാങ്ങും, പിന്നീട് തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ച് വിൽപ്പന; കട്ടപ്പന സ്വദേശി അറസ്റ്റിൽ

കട്ടപ്പന: വില്പനക്കുള്ള വാഹനങ്ങൾ അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ  കൊണ്ടുപോയി പൊളിച്ചു വിൽപ്പന നടത്തിയ പ്രതി പിടിയിൽ

വില്പനക്കുള്ള വാഹനങ്ങൾ അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ  കൊണ്ടുപോയി പൊളിച്ചു വിൽപ്പന നടത്തിയ പ്രതി പിടിയിൽ.  കട്ടപ്പന തൊവരയാർ സ്വദേശി തേക്കിൻകാട്ടിൽ ശരത് ഷാജിയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ  കട്ടപ്പന ഡിവൈഎസ്പി വി എ  നിഷാദ് മോന്റെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു. 


മുൻപ് സമാന രീതിയിയിൽ കുറ്റകൃത്യം ചെയ്തതിന്  കട്ടപ്പന, കുമളി  പോലീസ് സ്റ്റേഷനുകളിൽ  പിടിയിലായ  പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി  മുങ്ങുകയും ആയിരുന്നു. ഈ കേസുകളിൽ കോടതി എൽ പി  വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ  പ്രതി സമാന കുറ്റക്യത്യം വീണ്ടും നടത്തി. തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി  വളരെ അപൂർവമായി മാത്രമേ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നൊള്ളു. 


ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം  ജില്ലാ പോലീസ് മേധാവിയുടെ L.P സ്ക്വാഡും കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ് മോനും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി V.A നിഷാദ് മോൻ, SCPO മാരായ ജോബിൻ ജോസ്, ആന്റണി കെ.ജെ, പ്രജീഷ് കുമാർ, ജയേഷ് മോൻ കെ.ബി,രഞ്ചിൻ ഗോപിനാഥ് എന്നിവർ ആണ് ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS