HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കട്ടപ്പനയ്ക്ക് സമീപം അനധികൃത മദ്യവിൽപ്പന; 5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കട്ടപ്പന: 5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കട്ടപ്പനയ്ക്ക് സമീപം 5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാർ സ്വദേശി ചെറ്റയിൽ ജെയിംസ് സെബാസ്റ്റ്യൻ ആണ് എക്സൈസിന്റെ പിടിയിലായത്. കാഞ്ചിയാർ, ലബ്ബക്കട, കൽത്തൊട്ടി മേഖലകളിൽ അനധികൃതമായി വിദേശമദ്യം ചില്ലറ വില്പന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും അഞ്ചു ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ഓട്ടോറിക്ഷയിലാണ് മദ്യവിൽപ്പന നടത്തിവന്നിരുന്നത്. ഈ വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനമായ കേസിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Kattappana: One arrested with 5 liters of foreign liquor

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS