HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

Carmel International Language Zone: Idukki, Cheruthoni

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ വിഭാങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അഭിമുഖം നടത്തും.


ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണികേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ 24ന് രാവിലെ 10 മണിക്കും, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്,സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ 25ന് രാവിലെ 10 മണിക്കും അഭിമുഖം നടക്കും. UGC/AICTE യു.ജി.സി, എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍. ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 04862233250 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA