HONESTY NEWS ADS

കൊവിഡ് വ്യാപനത്തിന് ശേഷം യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണമെന്ന് പ്രചാരണം: കേന്ദ്രം പഠനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതം

ഹൃദയസംരക്ഷണത്തിനായി ഇവ ശ്രദ്ധിക്കാം

കൊവിഡ് വ്യാപനത്തിന് ശേഷം യുവാക്കൾക്കിടയിൽ പെട്ടെന്ന് മരണം സംഭവിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി പഠനം നടത്താൻ ഒരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ആരോഗ്യ ​ഗവേഷണ വിഭാ​ഗം ഇത്തരം പഠനങ്ങൾ ഒന്നും നടത്തുന്നില്ലെന്ന് പിഐബി ഫാക്ട്ചെക്ക് വ്യക്തമാക്കി. ദില്ലി കേന്ദ്രമാക്കിയുള്ള ആരോ​ഗ്യ ​ഗവേഷണ സ്ഥാപനവുമായി ചേർന്ന് പഠനം നടത്തുന്നുവെന്നായിരുന്നു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത.


കേന്ദ്ര സർക്കാറിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലും യുവാക്കളിൽ ഹൃദയാഘാതം കാരണമുണ്ടായ പെട്ടെന്നുള്ള മരണത്തിന് കൊവിഡ് വാക്സിനേഷനുമായി ബന്ധമില്ലെന്ന് നേരത്തെ കേന്ദ്രം വിശദീകരിച്ചിരുന്നു. പെട്ടെന്നുള്ള മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ സമിതിയെ നിയോ​ഗിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ കേന്ദ്രം പഠനം നടത്തുന്നുവെന്നുള്ള വാർത്ത പുറത്തുവന്നത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS