HONESTY NEWS ADS

കാസർഗോഡ് വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു

വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു

കാസർകോട് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് 'പാദപൂജ' നടത്തിച്ചത് വിവാദത്തിൽ. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. സ്കൂളിൽ നടന്ന ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ, കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS